Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chennai Super Kings

ഐ​പി​എ​ൽ: ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ടോ​സ് നേ​ടി ചെ​ന്നൈ

ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ ചെ​ന്നൈ​യി​ലെ എം​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്: സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), റു​തു​രാ​ജ് ഗെ​യ​ക്ക്‌​വാ​ദ് (ക്യാ​പ്റ്റ​ൻ), ഉ​ർ​വി​ൽ പ​ട്ടേ​ൽ, കാ​ർ​ത്തി​ക്ക് ശ​ർ​മ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ശി​വം ദു​ബെ, പ്ര​ശാ​ന്ത് വീ​ർ, അ​കി​യേ​ൽ ഹൊ​സെ​യ്ൻ, നൂ​ർ അ​ഹ്മ​ദ്, അ​ൻ​ഷു​ൽ കാം​ബോ​ജ്, സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഹെ​ൻ​റി​ച്ച് ക്ലാ​സ​ൺ, സ​ലി​ൽ അ​റോ​റ, സ്മ​ര​ൻ ര​വി​ച​ന്ദ്ര​ൻ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, പാ​റ്റ് ക​മ്മി​ൻ​സ് (ക്യാ​പ്റ്റ​ൻ), ശി​വാം​ഗ് കു​മാ​ർ, ഇ​ഷാ​ൻ മ​ലിം​ഗ, സാ​ക്കി​ബ് ഹു​സെ​യ്ൻ, പ്ര​ഫു​ൽ ഹി​ൻ​ജെ.

Sports

ഐ​പി​എ​ൽ: ചെ​ന്നൈ​യ്ക്ക് ടോ​സ്; ല​ക്നോ​വി​ന് ബാ​റ്റിം​ഗ്

ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന​ര മു​ത​ൽ ചെ​ന്നൈ​യി​ലെ എം​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്: സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), റു​തു​രാ​ജ് ഗെ​യ്ക്ക്വാ​ദ് (ക്യാ​പ്റ്റ​ൻ), ഉ​ർ​വി​ൽ പ​ട്ടേ​ൽ, കാ​ർ​ത്തി​ക്ക് ശ​ർ​മ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ശി​വം ദു​ബെ, ജാ​മി ഓ​വ​ർ​ട്ട​ൺ, അ​കി​യേ​ൽ ഹൊ​സെ​യ്ൻ, അ​ൻ​ശു​ൽ കാം​ബോ​ജ്, നൂ​ർ അ​ഹ്മ​ദ്, മു​കേ​ഷ് ചൗ​ധ​രി.

ടീം ​ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്: മി​ച്ച​ൽ മാ​ർ​ഷ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ്, നി​ക്കോ​ളാ​സ് പു​രാ​ൻ, റി​ഷ​ഭ് പ​ന്ത് (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), എ​യ്ഡ​ൻ മാ​ർ​ക്രം, അ​ക്ഷ​ത്ത് ര​ഘു​വ​ൻ​ഷി, ഹി​മ്മ​ത് സിം​ഗ്, ഷാ​ഹ്ബാ​സ് അ​ഹ്മ​ദ്, മു​ഹ​മ്മ​ദ് ഷ​മി, ദി​ഗ്വേ​ഷ് സിം​ഗ് റാ​ത്തി, പ്രി​ൻ​സ് യാ​ദ​വ്.

Sports

ഐ​പി​എ​ൽ; ചെ​ന്നൈ​യ്ക്ക് 156 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 156 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് നേ‌​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 155 റ​ൺ​സ് നേ​ടി​യ​ത്.

40 റ​ൺ​സ് നേ​ടി​യ സ​മീ​ർ റി​സ്‌​വി​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് (38), പ​തും നി​സ്സ​ങ്ക (19) തു​ട​ങ്ങി​യ​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ചെ​ന്നൈ​യ്ക്കാ​യി നൂ​ർ അ​ഹ​മ്മ​ദ് ര​ണ്ടും അ​ക്കീ​ൽ ഹൊ​സൈ​ൻ, മു​കേ​ഷ് ചൗ​ധ​രി, ഗു​ർ​ജ​പ്നീ​ത് സിം​ഗ്, ജാ​മി ഓ​വ​ർ​ട്ട​ൺ എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റും വീ​ഴ്ത്തി.

ഒ​മ്പ​തു ക​ളി​യി​ൽ എ​ട്ട് പോ​യി​ന്‍റ് വീ​ത​മാ​ണ് ചെ​ന്നൈ​ക്കും ഡ​ല്‍​ഹി​ക്കു​മു​ള്ള​ത്. ഇ​തി​ൽ നാ​ല് ജ​യം, അ​ഞ്ച് തോ​ൽ​വി​യും ഉ​ൾ​പ്പെ​ടും റ​ൺ​നി​ര​ക്കി​ൽ ചെ​ന്നൈ ആ​റും ഡ​ൽ​ഹി ഏ​ഴും സ്ഥാ​ന​ത്താ​ണ്. പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഇ​രു​ടീ​മി​നും ജ​യം അ​നി​വാ​ര്യ​മാ​ണ്.

Sports

വീ​ണ്ടും എ​ൽ ക്ലാ​സി​ക്കോ പോ​ര്; ധോ​ണി​യും രോ​ഹി​ത്തും ക​ളി​ച്ചേ​ക്കി​ല്ല

ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ ഇ​ന്ന് മും​ബൈ ഇ​ന്ത്യ​ൻ​സ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് പോ​രാ​ട്ടം. ചെ​പ്പോ​ക്കി​ലെ ക്ലാ​സി​ക് പോ​രി​ൽ ധോ​ണി​യും രോ​ഹി​ത്തും ക​ളി​ച്ചേ​ക്കി​ല്ല. പ​രി​ക്കി​ൽ നി​ന്നും ഇ​രു​വ​രും മു​ക്ത​രാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ മും​ബൈ​ക്ക് ജ​യം അ​നി​വാ​ര്യ​മാ​ണ്. നേ​ര​ത്തെ വാം​ഖ​ഡെ​യി​ൽ ന​ട​ന്ന എ​ൽ ക്ലാ​സി​ക്കോ പോ​രി​ൽ സ​ഞ്ജു സാം​സ​ണി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 103 റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

എ​ട്ടു ക​ളി​യി​ല്‍ നി​ന്ന് ആ​റു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള സി​എ​സ്‌​കെ തി​രി​ച്ചു​വ​ര​വി​നാ​യി ഉ​റ്റു​നോ​ക്കു​ന്ന​ത് സ​ഞ്ജു സാം​സ​ണി​ന്‍റെ ബാ​റ്റി​ലേ​ക്കാ​ണ്. അ​തേ​സ​മ​യം മും​ബൈ​ക്ക് നാ​ലു പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്.

Kerala

ഐ​പി​എ​ൽ: ഗു​ജ​റാ​ത്തി​ന് ടോ​സ്; ചെ​ന്നൈ​യ്ക്ക് ബാ​റ്റിം​ഗ്

ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന​ര മു​ത​ൽ ചെ​ന്നൈ​യി​ലെ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സ്: സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), റു​തു​രാ​ജ് ഗെ​യ്ക്വാ​ദ് (ക്യാ​പ്റ്റ​ൻ), ഉ​ർ​വി​ൽ പ​ട്ടേ​ൽ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ശി​വം ദു​ബെ, കാ​ർ​ത്തി​ക്ക് ശ​ർ​മ, ജാ​മി ഓ​വ​ർ​ട്ട​ൺ, അ​കി​യേ​ൽ ഹൊ​സെ​യ്ൻ, നൂ​ർ അ​ഹ്‌​മ​ദ്, അ​ൻ​ഷു​ൽ കാം​ബോ​ജ്, ഗു​ർ​ജാ​പ​നീ​ത് സിം​ഗ്.

ടീം ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്: സാ​യ് സു​ദ​ർ​ശ​ൻ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), ജോ​സ് ബ​ട്ട്ല​ർ, ഷാ​രൂ​ഖ് ഖാ​ൻ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജേ​സ​ൺ ഹോ​ൾ​ഡ​ർ, റാ​ഷി​ദ് ഖാ​ൻ, അ​ർ​ഷാ​ദ് ഖാ​ൻ, ക​ഗി​സോ റ​ബാ​ഡ, മു​ഹ​മ്മ​ദ് സി​റാ​ജ്, മാ​ന​വ് സു​ത​ർ.

Sports

ചെ​ന്നൈ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് പു​റ​ത്ത്

ചെ​ന്നൈ: തു​ട​യി​ലേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് പേ​സ​ര്‍ ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് ഐ​പി​എ​ലില്‍ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കി​ല്ല. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും അ​തി​നാ​ൽ താ​ര​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നും ടീം ​മാ​നേ​ജു​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 14ന് ​കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. കോ​ല്‍​ക്ക​ത്ത ഇ​ന്നിം​ഗ്‌​സി​ലെ 17-ാം ഓ​വ​ര്‍ എ​റി​യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഓ​വ​റി​ലെ അ​വ​സാ​ന പ​ന്ത് എ​റി​യാ​നെ​ത്തി​യ താ​രം വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പാ​തി​വ​ഴി​യി​ല്‍ നി​ന്നു​പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ ഖ​ലീ​ല്‍ ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ മൈ​താ​നം വി​ട്ടി​രു​ന്നു. പ​രി​ക്കി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഖ​ലീ​ല്‍ അ​ഹ​മ്മ​ദി​ന് 10 മു​ത​ല്‍ 12 ആ​ഴ്ച വ​രെ വി​ശ്ര​മ​മ​വു​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Sports

ചെ​പ്പോ​ക്കി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം; സ​ഞ്ജു​വും ചെ​ന്നൈ​യും വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി

ചെ​ന്നൈ: ഐ​പി​എ​ൽ 2026-ൽ ​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. സ്വ​ന്തം ത​ട്ട​ക​മാ​യ ചെ​പ്പോ​ക്കി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്‌​സ് അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ചെ​ന്നൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ ത​ക​ർ​പ്പ​ൻ അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യാ​ണ് പ​ഞ്ചാ​ബി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ചെ​ന്നൈ ഉ​യ​ർ​ത്തി​യ 210 റ​ൺ​സെ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം 18.4 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു.

210 റ​ൺ​സ് പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ പ​ഞ്ചാ​ബി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ പ്രി​യാ​ൻ​ഷ് ആ​ര്യ​യും (11 പ​ന്തി​ൽ 39) പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗും (34 പ​ന്തി​ൽ 43) ചേ​ർ​ന്ന് വെ​ടി​ക്കെ​ട്ട് തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 61 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ന്നാ​ലെ​യെ​ത്തി​യ കൂ​പ്പ​ർ കൊ​നോ​ലി​യും (36) മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് വീ​ശി​യ​തോ​ടെ പ​ഞ്ചാ​ബ് ട്രാ​ക്കി​ലാ​യി. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​ത് ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രാ​യി​രു​ന്നു. 29 പ​ന്തി​ൽ നി​ന്ന് 50 റ​ൺ​സ് നേ​ടി​യ ശ്രേ​യ​സ് ടീ​മി​നെ വി​ജ​യ​ത്തി​ന​ടു​ത്തെ​ത്തി​ച്ചു. അ​വ​സാ​ന നി​മി​ഷം ശ​ശാ​ങ്ക് സിം​ഗും (14) മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സും (9) ചേ​ർ​ന്ന് ജ​യം പൂ​ർ​ത്തി​യാ​ക്കി.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ 209 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. യു​വ​താ​രം ആ​യു​ഷ് മാ​ത്രെ​യു​ടെ (43 പ​ന്തി​ൽ 73) ത​ക​ർ​പ്പ​ൻ ഇ​ന്നിം​ഗ്‌​സാ​ണ് ചെ​ന്നൈ​യെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. ശി​വം ദു​ബെ (45), സ​ർ​ഫ​റാ​സ് ഖാ​ൻ (32) എ​ന്നി​വ​രും നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും നി​രാ​ശ​പ്പെ​ടു​ത്തി. ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ 7 പ​ന്തി​ൽ 7 റ​ൺ​സെ​ടു​ത്ത സ​ഞ്ജു​വി​നെ സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റ് പു​റ​ത്താ​ക്കി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​നെ​തി​രെ സ​ഞ്ജു ആ​റ് റ​ൺ​സി​നാ​ണ് പു​റ​ത്താ​യ​ത്. ക്യാ​പ്റ്റ​ൻ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (28) പൊ​രു​തി​യെ​ങ്കി​ലും റ​ൺ​റേ​റ്റ് ഉ​യ​ർ​ത്താ​ൻ പ്ര​യാ​സ​പ്പെ​ട്ട​ത് ചെ​ന്നൈ​ക്ക് തി​രി​ച്ച​ടി​യാ​യി.

 

Sports

ഐ​​പി​​എ​​ല്‍ ; ആ​​ദ്യ ജ​​യം പ്ര​​തീ​​ക്ഷി​​ച്ച് ചെ​​ന്നൈ സൂപ്പർ കിംഗ്സ് ഇന്ന് പഞ്ചാബിന് എതിരേ

ചെ​​ന്നൈ: ഐ​​പി​​എ​​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 19-ാം സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ദുഃ​​ഖ​മ​ക​റ്റാ​​നാ​​യി സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്, ദുഃ​​ഖവെ​​ള്ളി​​യാ​​യ ഇ​​ന്നിറ​​ങ്ങു​​ന്നു. രാ​​ത്രി 7.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍, 2025 ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍.

തി​​ങ്ക​​ളാ​​ഴ്ച ഗോ​​ഹ​​ട്ടി​​യി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് എ​​ട്ട് വി​​ക്ക​​റ്റി​​ന്‍റെ ദ​​യ​​നീ​​യ തോ​​ല്‍​വി വ​​ഴ​​ങ്ങി​​യി​​രു​​ന്നു. 2026 സീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യി രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ല്‍​നി​​ന്നെ​​ത്തി​​യ സ​​ഞ്ജു സാം​​സ​​ണ്‍, ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ജ​​ഴ്‌​​സി​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ത്.

ഗോ​​ഹ​​ട്ടി​​യി​​ലെ വി​​ഷ​​മ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍ (6), ക്യാ​​പ്റ്റ​​ന്‍ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് (6), കൗ​​മാ​​ര താ​​രം ആ​​യു​​ഷ് മാ​​ത്രെ (0), മാ​​റ്റ് സ്‌​​കോ​​ട്ട് (2) എ​​ന്നി​​വ​​രെ​​ല്ലാം നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്യേ​​ണ്ടി​​വ​​ന്ന ചെ​​ന്നൈ 19.4 ഓ​​വ​​റി​​ല്‍ 127 റ​​ണ്‍​സി​​നു പു​​റ​​ത്ത്. അ​​തോ​​ടെ സ​​ഞ്ജു​​വി​​ന്‍റെ സി​​എ​​സ്‌​​കെ അ​​ര​​ങ്ങേ​​റ്റം ദുഃ​​ഖ​​ത്തി​​ല്‍ അ​​വ​​സാ​​നി​​ച്ചു.

►സ്വീ​​റ്റ് ഹോം

​​ഇ​​ന്നു ഹോം ​​ഗ്രൗ​​ണ്ടാ​​യ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ഇ​​റ​​ങ്ങു​​ന്ന​​ത്. മ​​ഞ്ഞ ജ​​ഴ്‌​​സി​​യി​​ല്‍ ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം. ഗോ​​ഹ​​ട്ടി​​യി​​ലെ പ​​രാ​​ജ​​യ​​ത്തി​​നു ചെ​​ന്നൈ​​യി​​ല്‍ മ​​റു​​പ​​ടി ന​​ല്‍​കു​​ക​​യാ​​യി​​രി​​ക്കും സ​​ഞ്ജു​​വി​​ന്‍റെ ല​​ക്ഷ്യം.

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ നി​​ര്‍​ണാ​​യ​​ക മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ഞ്ജു​​വി​​ന്‍റെ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​ത്തി​​നാ​​യാ​​ണ് മ​​ഞ്ഞ​​ജ​​ഴ്‌​​സി​​ക്കാ​​ര്‍ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ധോ​​ണി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ സ​​ഞ്ജു​​ത​​ന്നെ ഇ​​ന്നും വി​​ക്ക​​റ്റി​​നു പി​​ന്നി​​ല്‍ ഗ്ലൗ ​​അ​​ണി​​യും.

ഗോ​​ഹ​​ട്ടി​​യി​​ല്‍ ടോ​​സ് നി​​ര്‍​ണാ​​യ​​ക​​മാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, പ​​രി​​ക്ക​​റ്റ എം.​​എ​​സ്. ധോ​​ണി, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ് എ​​ന്നി​​വ​​ര്‍ ക​​ളി​​ച്ചി​​ല്ല. ഇ​​രു​​വ​​രും ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ലും പു​​റ​​ത്തി​​രി​​ക്കും. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം നേ​​ടി ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തു​​ക​​യാ​​ണ് സി​​എ​​സ്‌​​കെ​​യു​​ടെ ല​​ക്ഷ്യം.

ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ന​​യി​​ക്കു​​ന്ന പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്, സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​നെ മൂ​​ന്നു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. 44 പ​​ന്തി​​ല്‍ അ​​ഞ്ച് വീ​​തം സി​​ക്‌​​സും ഫോ​​റും അ​​ട​​ക്കം 72 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ യു​​വ​​താ​​രം കൂ​​പ്പ​​ര്‍ കൊ​​ണോ​​ലി​​യാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന്‍റെ വി​​ജ​​യ​​ശി​​ല്‍​പ്പി. പ​​ഞ്ചാ​​ബി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ കൊ​​ണോ​​ലി​​യു​​ടെ ഉ​​ജ്വ​​ല അ​​ര​​ങ്ങേ​​റ്റം.

►പ​​വ​​ര്‍ പ്ലേ പവർ വേണം

​​ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സി​​ന്‍റെ അ​​ഭാ​​വം സി​​എ​​സ്‌​​കെ​​യു​​ടെ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ല്‍ നി​​ഴ​​ലി​​ക്കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍-​​ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാ​​ദ് ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് പ​​വ​​ര്‍​പ്ലേ​​യി​​ല്‍ ആ​​ധി​​പ​​ത്യം സ്ഥാ​​പി​​ക്ക​​ണം. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ​​ഞ്ജു​​വും (7 പ​​ന്തി​​ല്‍ 6) ഋ​​തു​​രാ​​ജും (11 പ​​ന്തി​​ല്‍ 6) ചേ​​ര്‍​ന്ന് 18 പ​​ന്ത് നേ​​രി​​ട്ടു.

ബാ​​റ്റിം​​ഗ് പ​​വ​​ര്‍​പ്ലേ​​യു​​ടെ പ​​കു​​തി ഓ​​വ​​ര്‍ ഇ​​വ​​ര്‍ നേ​​രി​​ട്ടെ​​ങ്കി​​ലും നേ​​ടി​​യ​​ത് 12 റ​​ണ്‍​സ് മാ​​ത്രം. പ​​വ​​ര്‍​പ്ലേ​​യി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ ചെ​​ന്നൈ തോ​​ല്‍​വി ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു. സ​​ഞ്ജു-​​ഋ​​തു​​രാ​​ജ് ഓ​​പ്പ​​ണിം​​ഗി​​നു​​ശേ​​ഷ​​മെ​​ത്തു​​ന്ന ആ​​യു​​ഷ് മാ​​ത്രെ​​യും മാ​​റ്റ് ഷോ​​ട്ടും തി​​ള​​ങ്ങി​​യാ​​ല്‍ മാ​​ത്ര​​മേ സി​​എ​​സ്‌​​കെ​​യ്ക്കു മി​​ക​​ച്ച സ്‌​​കോ​​ര്‍ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​നാ​​കൂ.

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി വൈ​ഭ​വ്; രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

ഗോ​ഹ​ട്ടി: ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ചെ​ന്നൈ 19.4 ഓ​വ​റി​ല്‍ 127ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ന​ന്ദ്രെ ബ​ര്‍​ഗ​ര്‍, ജോ​ഫ്ര ആ​ര്‍​ച്ച​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രാ​ണ് ത​ക​ര്‍​ത്ത​ത്. 36 പ​ന്തി​ല്‍ 43 റ​ണ്‍​സ് നേ​ടി​യ ജാ​മി ഓ​വ​ര്‍​ട്ട​ൺ ആ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

ചെ​ന്നൈ​ക്ക് വേ​ണ്ടി​യു​ള്ള അ​ര​ങ്ങേ​റ്റ​ത്തി​ല്‍ സ​ഞ്ജു സാം​സ​ണ്‍ (6) നി​രാ​ശ​പ്പെ​ടു​ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ രാ​ജ​സ്ഥാ​ന്‍ 12.1 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. 17 പ​ന്തി​ല്‍ 52 റ​ണ്‍​സ് നേ​ടി​യ വൈ​ഭ​വ് സൂ​ര്യ​വ​ന്‍​ഷി​യാ​ണ് രാ​ജ​സ്ഥാ​നെ വി​ജ​യ​ത്തി​ലേ​യ്ക്ക് ന​യി​ച്ച​ത്. യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ 38 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

Sports

ഐ​പി​എ​ൽ; സ​ഞ്ജു​വും ജ​ഡേ​ജ​യും ഇ​ന്ന് നേ​ർ​ക്കു​നേ​ർ

ഗു​വാ​ഹട്ടി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ൽ ആ​ദ്യ​പോ​രാ​ട്ട​ത്തി​ന് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഇ​ന്ന് ഇ​റ​ങ്ങും. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ രാ​ത്രി 7.30 ന് ​ഗു​വാഹട്ടി​യി​ലാ​ണ് മ​ത്സ​രം. ആ​ദ്യ​മാ​യി സ​ഞ്ജു ചെ​ന്നൈ​യു​ടെ മ​ഞ്ഞ ജേ​ഴ്‌​സി​യി​ൽ ഇ​റ​ങ്ങു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​നു​ണ്ട്.

ഏ​റെ​ക്കാ​ലം ചെ​ന്നൈ​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്ന ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ജേ​ഴ്‌​സി​യി​ലാ​ണ് ഇ​റ​ങ്ങു​ക. എം.​എ​സ്. ധോ​ണി പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ​തി​നാ​ൽ വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളും സ​ഞ്ജു​വി​നാ​യി​രി​ക്കും. ത​നി​ക്കൊ​പ്പം സ​ഞ്ജു ഓ​പ്പ​ണ​റാ​കു​മെ​ന്ന് ക്യാ​പ്റ്റ​ൻ ഋ​തു​രാ​ജ് ഗെ​യ്ക്വാ​ദ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ശി​വം ദു​ബെ, മാ​റ്റ് ഹെ​ന്‍‌​റി, ആ​യു​ഷ് മാ​ഹാ​ത്ര തു​ട​ങ്ങി​യ വ​മ്പ​ൻ അ​ടി​ക്കാ​രും ചെ​ന്നൈ ടീ​മി​ലു​ണ്ട്. റി​യാ​ൻ പ​രാ​ഗ് ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ ടീ​മി​ൽ യ​ശ​സ്വി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ, ജ​ഡേ​ജ തു​ട​ങ്ങി​യ​വ​ർ ഏ​ത് ബൗ​ളിം​ഗ് നി​ര​യേ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​വ​രാ​ണ്.

Sports

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന് തി​രി​ച്ച​ടി; ഡി​വാ​ള്‍​ഡ് ബ്രെ​വി​സി​ന് പ​രി​ക്ക്

ഗു​വാ​ഹ​ത്തി: ഐ​പി​എ​ൽ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം ക​ളി​ക്കു​ന്ന​തി​നു മു​മ്പ് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന് ക​ന​ത്ത തി​രി​ച്ച​ടി. പേ​ശി​വ​ലി​വി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഡെ​വാ​ള്‍​ഡ് ബ്രെ​വി​സ് ക​ളി​ക്കി​ല്ല.

താ​രം വി​ശ്ര​മ​ത്തി​ലാ​ണെ​ന്ന് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ച്ച് സ്റ്റീ​ഫ​ന്‍ ഫ്ലെ​മിം​ഗ് പ​റ​ഞ്ഞു. സീ​സ​ണി​ലെ ആ​ദ്യ​ത്തെ ര​ണ്ടോ മൂ​ന്നോ മ​ത്സ​ര​ങ്ങ​ള്‍ ബ്രെ​വി​സി​ന് ന​ഷ്ട​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ടു​ത്തി​ടെ ന​ട​ന്ന ടി20 ​ലോ​ക​ക​പ്പി​ൽ താ​രം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്ക് കാ​ര​ണം എം.​എ​സ്. ധോ​ണി​ക്ക് സീ​സ​ണി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​ത്തെ മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും. പ​രി​ക്ക് മൂ​ലം പു​റ​ത്താ​യ എ​ല്ലി​സി​ന് പ​ക​രം സ്പെ​ന്‍​സ​ര്‍ ജോ​ണ്‍​സ​നെ ടീ​മി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ട്ടി​ല്ല.

Sports

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് തി​രി​ച്ച​ടി; ഐ​പി​എ​ല്ലി​ല്‍ ആ​ദ്യ ര​ണ്ടാ​ഴ്ച ധോ​ണി ക​ളി​ക്കി​ല്ല

ചെ​ന്നൈ: ഐ​പി​എ​ൽ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. കാ​ലി​നേ​റ്റ പ​രി​ക്ക് കാ​ര​ണം എം.​എ​സ്.​ധോ​ണി​ക്ക് ടൂ​ര്‍​ണ​മെ​ന്‍റി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച ക​ളി​ക്കി​ല്ലെ​ന്ന് ടീം ​മാ​നേ​ജു​മെ​ന്‍റ് അ​റി​യി​ച്ചു.

ധോ​ണി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണാ​കും ചെ​ന്നൈ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച​യാ​ണ് സി​എ​സ്‌​കെ​യു​ടെ ആ​ദ്യ മ​ത്സ​രം. 2020ല്‍ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം ധോ​ണി ഐ​പി​എ​ല്ലി​ല്‍ മാ​ത്ര​മാ​ണ് ക​ളി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ചെ​ന്നൈ​ക്കാ​യി 14 മ​ത്സ​ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. 135.17 സ്‌​ട്രൈ​ക്ക് റേ​റ്റി​ല്‍ 196 റ​ണ്‍​സാ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത്.

Sports

എ​ല്ലി​സ് പു​റ​ത്ത്

ചെ​​​​ന്നൈ: ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2026 സീ​​​​സ​​​​ണ്‍ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ ബാ​​​​ക്കി നി​​​​ൽ​​​​ക്കേ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന് തി​​​​രി​​​​ച്ച​​​​ടി. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പേ​​​​സ​​​​ർ 31കാ​​​​ര​​​​നാ​​​​യ ന​​​​ഥാ​​​​ൻ എ​​​​ല്ലി​​​​സി​​​​ന് സീ​​​​സ​​​​ണ്‍ ന​​​​ഷ്ട​​​​മാ​​​​കും.

പ​​​​രി​​​​ക്കി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ താ​​​​രം ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​യി. എ​​​​ല്ലി​​​​സി​​​​ന്‍റെ അ​​​​ഭാ​​​​വം വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണെ​​​​ന്നും ഡെ​​​​ത്ത് ഓ​​​​വ​​​​റു​​​​ക​​​​ളി​​​​ൽ ടീ​​​​മി​​​​ന്‍റെ ക​​​​രു​​​​ത്താ​​​​യി​​​​രു​​​​ന്നു താ​​​​ര​​​​മെ​​​​ന്നും ചെ​​​​ന്നൈ​​​​യു​​​​ടെ സി​​​​ഇ​​​​ഒ കെ.​​​​എ​​​​സ്. വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.

Sports

ഐ​​പി​​എ​​ൽ താ​​രലേ​​ലം ഇ​​ന്ന്

ന്യൂഡല്‍ഹി: ഐ​​പി​​എ​​ൽ 2026 സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള മി​​നി താ​​ര​​ലേ​​ലം ഇ​​ന്ന് ന​​ട​​ക്കും. 350 താ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട അ​​ന്തി​​മ ലേ​​ല​​ത്തി​​ൽ 10 ടീ​​മു​​ക​​ൾ​​ക്ക് കൂ​​ടി പ​​ര​​മാ​​വ​​ധി 77 താ​​ര​​ങ്ങ​​ളെ​​യാ​​ണ് ആ​​വ​​ശ്യം. ഇ​​തി​​ൽ 31 വി​​ദേ​​ശ താ​​ര​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടും. മി​​നി ലേ​​ല​​ത്തി​​ൽ നി​​ര​​വ​​ധി സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾ എ​​ത്തു​​ന്ന​​തി​​നാ​​ൽ പോ​​രാ​​ട്ടം ക​​ടു​​ക്കും. 237.55 കോ​​ടി​​യാ​​ണ് മി​​നി ലേ​​ല​​ത്തി​​ൽ ആ​​കെ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ക. 10 ടീ​​മു​​ക​​ളും അ​​വ​​സാ​​ന സീ​​സ​​ണി​​ലെ പി​​ഴ​​വു​​ക​​ൾ നി​​ക​​ത്തി​​യു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്.

ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വ​​ഴി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത് കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നും (64.30 കോ​​ടി) ഏ​​റ്റ​​വും കു​​റ​​വ് മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നു​​മാ​​ണ് (2.75 കോ​​ടി). ഓ​​രോ ടീ​​മു​​ക​​ളും ലേ​​ല​​ത്തി​​ൽ ല​​ക്ഷ്യ​​മി​​ടു​​ന്ന താ​​ര​​ങ്ങ​​ളും ചെ​​ല​​വ​​ഴി​​ക്കാ​​വു​​ന്ന തു​​ക​​യും ഇ​​പ്ര​​കാ​​രം...


കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ്

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വ​​ഴി​​ക്കാ​​ൻ കൈ​​വ​​ശ​​മു​​ള്ള​​ത് കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​ണ്. 13 താ​​ര​​ങ്ങ​​ളെ ടീ​​മി​​ലെ​​ത്തി​​ക്കാ​​ൻ കോ​​ൽ​​ക്ക​​ത്ത​​യ്ക്ക് 64.30 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ക്കാം. ആ​​റ് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ​​യും പ​​രി​​ഗ​​ണി​​ക്കാം.

ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്

അ​​ഞ്ച് ത​​വ​​ണ ചാ​​ന്പ്യന്മാരാ​​യ ചെ​​ന്നൈ​​യ്ക്ക് 43.40 കോ​​ടി​​യാ​​ണ് ബാ​​ക്കി​​യു​​ള്ള​​ത്. നാ​​ല് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ പ​​ര​​മാ​​വ​​ധി ഒ​​ന്പ​​ത് താ​​ര​​ങ്ങ​​ളെ ടീ​​മി​​ലെ​​ത്തി​​ക്കാം. മി​​ക​​ച്ചൊ​​രു ഓ​​ൾ​​റൗ​​ണ്ട​​റെയും പേ​​സ​​റെയും സ്പി​​ന്ന​​റെയും സി​​എ​​സ്കെ ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്.

സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ്

25.50 കോ​​ടി. ര​​ണ്ട് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ 10 താ​​ര​​ങ്ങ​​ളെ ഹൈ​​ദ​​രാ​​ബാ​​ദി​​ന് സ്വ​​ന്ത​​മാ​​ക്കാം. മ​​ധ്യ​​നി​​ര​​യി​​ലേ​​ക്ക് മി​​ക​​ച്ച ബാ​​റ്റ​​റെ​​യും പേ​​സ് ബൗ​​ള​​റെ​​യും ഹൈ​​ദ​​രാ​​ബാ​​ദി​​ന് വേ​​ണം.

ലക്‌നോ സൂ​​പ്പ​​ർ ജ​​യന്‍റ്സ്

22.95 കോ​​ടി. നാ​​ല് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ ആ​​റ് താ​​ര​​ങ്ങ​​ളെ​​യാ​​ണ് പ​​ര​​മാ​​വ​​ധി ലക്‌നോവി​​ന് ടീ​​മി​​ലെ​​ത്തി​​ക്കാ​​നാ​​കു​​ക. മി​​ക​​ച്ച വി​​ദേ​​ശ പേ​​സ​​റെ ലക്‌നോ ല​​ക്ഷ്യ​​മി​​ടും.

ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ്

21.8 കോ​​ടി രൂ​​പ. എ​​ട്ട് താ​​ര​​ങ്ങ​​ളെ ടീ​​മി​​ലേ​​ക്കെ​​ത്തി​​ക്കാം. ഇ​​തി​​ൽ അ​​ഞ്ച് വി​​ദേ​​ശ താ​​ര​​ങ്ങ​​ളു​​മു​​ണ്ട്. മി​​ക​​ച്ച ബാ​​റ്റ​​ർ​​മാ​​ർ ഡ​​ൽ​​ഹി​​ക്ക് ആ​​വ​​ശ്യ​​മു​​ണ്ട്.

റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു

നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായ ബം​​ഗ​​ളൂ​​രു​​വി​​ന് 16.4 കോ​​ടി​​യാ​​ണ് താ​​ര​​ങ്ങ​​ൾ​​ക്കാ​​യി ചെ​​ല​​വ​​ഴി​​ക്കാ​​നു​​ള്ള​​ത്. മ​​ധ്യ​​നി​​ര​​യ്ക്ക് ക​​രു​​ത്തു കൂ​​ട്ടാ​​ൻ ഓ​​ൾ​​റൗ​​ണ്ട​​റെ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ ടീം ​​കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു.

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ്

16.05 കോ​​ടി. ഒ​​രു വി​​ദേ​​ശ താ​​രം ഉ​​ൾ​​പ്പെ​​ടെ ഒ​​ന്പ​​ത് താ​​ര​​ങ്ങ​​ളെ പ​​ര​​മാ​​വ​​ധി ടീ​​മി​​ലേ​​ക്കെ​​ത്തി​​ക്കാ​​ൻ രാ​​ജ​​സ്ഥാ​​ന് സാ​​ധി​​ക്കും. സാം ​​ക​​റ​​നും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും ടീ​​മി​​ലേ​​ക്കെ​​ത്തി​​യ​​ത് രാ​​ജ​​സ്ഥാ​​ന് ക​​രു​​ത്ത് ന​​ൽ​​കും. മി​​ക​​ച്ച സ്പി​​ന്ന​​ർ​​മാ​​രെ ടീ​​മി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണ് രാ​​ജ​​സ്ഥാ​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം.

ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ്

12.9 കോ​​ടി​​യാ​​ണു​​ള്ള​​ത്. നാ​​ല് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ച് താ​​ര​​ങ്ങ​​ളെ ഗു​​ജ​​റാ​​ത്തി​​ന് ടീ​​മി​​ലെ​​ത്തി​​ക്കാം.

പ​​ഞ്ചാ​​ബ് കിം​​ഗ്സ്

11.5 കോ​​ടി​​യു​​ണ്ട്. ര​​ണ്ട് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ നാ​​ല് പേ​​രെ ടീ​​മി​​ലെ​​ത്തി​​ക്കാം. ഡേ​​വി​​ഡ് മി​​ല്ല​​റെ പ​​ഞ്ചാ​​ബ് നോ​​ട്ട​​മി​​ടു​​ന്നു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്

അ​​ഞ്ച് ത​​വ​​ണ ചാ​​ന്പ്യന്മാരാ യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന് 2.75 കോ​​ടി ചെ​​ല​​വ​​ഴി​​ക്കാം. ഒ​​രു വി​​ദേ​​ശ താ​​ര​​ത്തെ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ച് താ​​ര​​ങ്ങ​​ളെ വ​​രെ പ​​ര​​മാ​​വ​​ധി മും​​ബൈ​​ക്ക് ടീ​​മി​​ലേ​​ക്ക് എ​​ത്തി​​ക്കാം.

Sports

ഒ​ടു​വി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം; സ​ഞ്ജു ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ല്‍

ചെ​ന്നൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലെ​ത്തി​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ചെ​ന്നൈ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ന്‍ എ​ന്നി​വ​രെ രാ​ജ​സ്ഥാ​നും വി​ട്ടു​കൊ​ടു​ത്തു. ചെ​ന്നൈ​യി​ല്‍ സ​ഞ്ജു​വി​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ന​ല്‍​കി​യേ​ക്കി​ല്ല. റു​തു​രാ​ജ് ഗെ​യ്ക​വാ​ദാ​ണ് നി​ല​വി​ല്‍ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ ച​ര്‍​ച്ച​ക​ള്‍​ക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മൂ​വ​രും ധാ​രാ​ണാ​പ​ത്ര​ത്തി​ല്‍ ര​ണ്ട് ദി​വ​സം മു​മ്പ് ഒ​പ്പു​വ​ച്ചി​രു​ന്നു. നേ​ര​ത്തെ, ക​റ​നെ ഉ​ള്‍​പ്പെ​ടു​ന്ന​തി​ല്‍ രാ​ജ​സ്ഥാ​ന് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ അ​റി​യി​ച്ചു. സ​ഞ്ജു​വി​ന് പ​ക​രം രാ​ജ​സ്ഥാ​നെ ര​വീ​ന്ദ്ര ജ​ഡേ​ജ ന​യി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

നാ​യ​ക​സ്ഥാ​നം ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് ജ​ഡേ​ജ ത​ന്‍റെ ആ​ദ്യ ക്ല​ബാ​യ രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന​ത്. ഒ​രു സീ​സ​ണി​ല്‍ ജ​ഡേ​ജ, ചെ​ന്നൈ​യെ ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ടീം ​പ​രാ​ജ​യ​മ​റി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് ധോ​ണി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തു.

 

Sports

എന്തുകൊണ്ട് സ​ഞ്ജു ?

ചെ​​​​ന്നൈ: ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വ​​​​ന്പ​​​​ൻ താ​​​​ര കൈ​​​​മാ​​​​റ്റം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്കോ? രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ക്യാ​​​​പ്റ്റ​​​​നും മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​വു​​​​മാ​​​​യ സ​​​​ഞ്ജു സാം​​​​സ​​​​ണ്‍ 2026 സീ​​​​സ​​​​ണ്‍ മു​​​​ത​​​​ൽ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​മെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് നി​​ര​​വ​​ധി ച​​ർ​​ച്ച​​ക​​ൾ​​ക്കു വ​​ഴി​​വ​​ച്ചു. സ്വാ​​​​പ്പ് ഡീ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​ഞ്ജു സാം​​സ​​ണു പ​​ക​​ര​​മാ​​യി ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, സാം ​​ക​​റ​​ൻ എ​​ന്നി​​വ​​രെ രാ​​ജ​​സ്ഥാ​​നു കൈ​​മാ​​റു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ധോ​​​​ണി​​​​ക്കു പി​​​​ൻ​​​​ഗാ​​​​മി!

മ​​​​ഹേ​​​​ന്ദ്ര​​​​ സിംഗ് ധോ​​​​ണി​​​​ക്ക് പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നെ ചെ​​​​ന്നൈ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഐ​​​​പി​​​​എ​​​​ൽ ക​​​​രി​​​​യ​​​​ർ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി​​​​യ ധോ​​​​ണി എ​​​​ത്ര​​​​കാ​​​​ലം ചെ​​​​ന്നൈ ടീ​​​​മി​​​​ൽ ക​​​​ളി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. ധോ​​​​ണി​​​​ക്ക് പ​​​​ക​​​​രം മ​​​​റ്റൊ​​​​രു വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​റും ശ​​​​ക്ത​​​​നാ​​​​യ ബാ​​​​റ്റു​​​​മെ​​​​ന്ന ഓ​​​​പ്ഷ​​​​നാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​ലൂ​​​​ടെ ചെ​​​​ന്നൈ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല ക്യാ​​​​പ്റ്റ​​​​ൻ​​​​സി ത​​​​ല​​​​വേ​​​​ദ​​​​ന​​​​യും സ​​​​ഞ്ജു​​​​വി​​​​ലൂ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കും. എ​​​​ന്നാ​​​​ൽ, ചെ​​​​ന്നൈ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പ്രി​​​​യ​​​​പ്പെ​​​​ട്ട ക​​​​ളി​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യു​​​​ടെ ന​​​​ഷ്ടം ആ​​​​രാ​​​​ധ​​​​ക​​​​രി​​​​ൽ വൈ​​​​കാ​​​​രി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

ദ്രു​​​​ത​​നീ​​ക്കം

സ​​​​ഞ്ജു​​​​വി​​​​നെ കൈ​​​​മാ​​​​റു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റും ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ഞ്ജു ട്രാ​​​​ൻ​​​​സ്ഫ​​​​റി​​​​ന് താ​​​​ല്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ച രാ​​​​ജ​​​​സ്ഥാ​​​​ൻ ഫ്രാ​​​​ഞ്ചൈ​​​​സി അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ദ്രു​​​​ത​​​​ഗ​​​​തി​​​​യി​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​റി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ട്രാ​​​​ൻ​​​​സ്ഫ​​​​ർ ച​​​​ർ​​​​ച്ച വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​യി.

ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ യു​​​​വ​​​​താ​​​​രം ഡെ​​​​വാ​​​​ൾ​​​​ഡ് ബ്രെ​​​​വി​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നു പ​​​​ക​​​​രം രാ​​​​ജ​​​​സ്ഥാ​​​​ൻ ചോ​​​​ദി​​​​ച്ച​​ത്. ഇ​​​​തി​​​​നി​​​​ടെ ട്രേ​​​​ഡിം​​ഗി​​​​ന് ജ​​​​ഡേ​​​​ജ​​​​യ്ക്കു താ​​​​ൽ​​​​പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടും വ​​​​ന്നി​​രു​​ന്നു.

Latest News

Corehub Up